മാ നിഷാതാ

മാ നിഷാതാ

''മാമലകൾ നിറയുന്ന
 മരതകം നിറയുന്ന  പക്ഷിമൃഗാദികൾ നിറയുന്ന      നാടാണ്
 നമ്മുടെ ഭൂമി പച്ചപ്പട്ടുനിറഞ്ഞൊരു വീടാണ്. ''

അതാ അങ്ങോട്ടു നോക്കൂ. അവിടെ മനോഹരമായ ഒരു വീട് കാണുന്നില്ലേ . അതെ  പ്രിയമുള്ളവരെ,ഈ വീടാണ്  നമ്മുടെ കഥയുടെ സാരം,
നമ്മുടെ ഭൂമിി. മരങ്ങളും ചെടികളും പുഴകളും പൂക്കളും പക്ഷിമൃഗാദികളും എല്ലാം നിറഞ്ഞു നിൽക്കുന്ന സുന്ദരമായ വീട് .ആ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് ആരാണെന്ന് നോക്കൂ. നമ്മുടെ കഥാനായകൻ  മനുഷ്യൻ തന്നെ. അയാൾ തൻ്റെ കയ്യിലിരിക്കുന്ന ആയുധങ്ങളും ടെക്നോളജിയും ഉപയോഗിച്ച് മാലിന്യങ്ങളും മറ്റും ആ സുന്ദരമായ വീട്ടിലേക്ക്  വലിച്ചെറിയുന്നത് നിങ്ങൾ കാണുന്നില്ലേ . എന്തൊരു വിരോധാഭാസം ! 


''മാറുന്നു ചെടിയും മരവും
 മാറുന്നുപക്ഷിമൃഗാദികൾ
 മാറുന്നു മനുഷ്യ മനസും .''


അതെ കൂട്ടുകാരെ , ഇന്ന് നാം കാണുന്ന ആ മനുഷ്യൻ  നാളുകൾക്കു മുമ്പ്  ഇതുപോലെ ഒരു ദിവസം ആ  വീട്ടിൽ നിന്ന് പുറത്തിറങ്ങിയതാണ്. അന്ന് അയാൾ തൻ്റെ കരവിരുത് ഉപയോഗിച്ച്  നിർമ്മിച്ചതാണ്  ആ വീട് . ഇന്ന് എന്തുപറ്റി എന്നറിയില്ല . ആകെ മാറിയിരിക്കുന്നു.
അല്ല ! അത് അയാളല്ല ! അയാളുടെ  പേരക്കിടാങ്ങൾ ആണ് . അവർക്കറിയില്ലല്ലോ ആ പാവം മനുഷ്യന്റെ കണ്ണുനീരും വിയർപ്പും .


''കണ്ണുനീരിനും ചിരിക്കാൻ അറിയാം 
 വിയർപ്പുതുള്ളിക്കു പാടാൻ അറിയാം''


 അതെ, അവിടെ എന്താണ് സംഭവിക്കുക !. ആ സുന്ദരമായ വീട്  തകർന്നുകൊണ്ടിരിക്കുന്നല്ലോ! പക്ഷേ അയാൾ അത് അറിയുന്നതേയില്ല.അതാ, ആ വീടിന് ഒപ്പം അദ്ദേഹവും  അപകടത്തിലേക്ക് പോകുന്നു. അയാളെ താങ്ങാൻ എവിടെ നിന്നോ രണ്ടു കൈകൾ  ഉയർന്നുവരുന്നത് കാണുന്നില്ലേ ! അത് മറ്റാരുടെയും അല്ല . സ്വയം നശിക്കുമ്പോഴും അയാൾ നശിക്കാതിരിക്കാൻ മുകളിലേക്ക് അദ്ദേഹത്തെ ഉയർത്തിപ്പിടിക്കുകയാണ് ,  ഭൂമിയാകുന്ന   ആ കൊച്ചു കുടിൽ.


''താങ്ങിടും കരങ്ങളെ തഴയരുതെ
ഏകിടാം കരുതലും ശ്രദ്ധയുമെ.''


  അതെ കൂട്ടുകാരെ , നമ്മെ സംരക്ഷിക്കുന്ന ഈ ഭൂമിയെ  നമുക്ക് നശിപ്പിക്കാതിരിക്കാം. മരങ്ങളും ചെടികളും മറ്റും നട്ടുപിടിപ്പിക്കാം. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാം. നമ്മുടെ  അറിവുകളാൽ  ഭൂമിയെ പച്ചപട്ടിനാൽ അലങ്കരിക്കാം. 

ഇതോടെ എന്റെ കൊച്ചു കഥാ പ്രസംഗം ഇവിടെ  പൂർണ്ണമാകുന്നു. നന്ദി.
Nature is in your hands....😀😀😀😀

Comments