ഒരേ ഒരു ഭൂമി നിനക്കും എനിക്കും അവർക്കും.

 നിനക്ക് ഈ ഭൂമിയുടെ ഒരു മാസ്ക് ആകാമോ? ഈ ലോകം മുഴുവനും കാർന്നുതിന്നുന്ന കൊറോണ വൈറസിൽ നിന്ന് നമ്മുടെ ജീവൻ രക്ഷിക്കാൻ നാം ശ്രമിക്കുന്നതുപോലെ ഈ ഭൂമിയെ രക്ഷിക്കാൻ മറ്റൊരു മാസ്കിന്റെ ആവശ്യം കൂടിയുണ്ട്.  നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയെ സംരക്ഷിക്കുന്ന ഒരു മാസ്ക് ആയിത്തീരാം. ഈ ഭൂമി നിനക്കും എനിക്കും അവർക്കും ഉള്ളതാണ്. ഇന്ന് മാത്രമല്ല നല്ല നാളേക്ക് കൂടി . ഈ പ്രപഞ്ചത്തിലെ പുല്ലും പുഴുവും പൂവും ചെടികളും മരങ്ങളും മൃഗങ്ങളും ജലാശയങ്ങളും എല്ലാം ആവശ്യമാണ്. എന്തിനേറെ ഇവയെല്ലാം നിലനിർത്തുന്ന ഈ മണ്ണ് തന്നെ  അല്ലേ നമുക്ക് ആവശ്യം . ഈ മണ്ണില്ല എങ്കിൽ  നമ്മൾ ഇല്ല . നമുക്ക് നിലനിൽപ്പില്ല. അതുകൊണ്ട് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് ഈ ഭൂമിയുടെ സൗന്ദര്യത്തെ നമുക്ക് വീണ്ടും വീണ്ടും നശിപ്പിക്കാതിരിക്കാം. മരങ്ങൾ വെട്ടി നശിപ്പിച്ച് ഭൂമിയെ പൊള്ളിക്കാതിരിക്കാം. ജലാശയങ്ങൾ നികത്തി ഭൂമിയുടെ ദാഹം വർദ്ധിപ്പിക്കാതിരിക്കാം. ഭൂമിയാണ് ആണ് നമ്മെ പരിപാലിക്കുന്നതും വളർത്തുന്നതും. അതുകൊണ്ട്  ചെടികൾ നട്ടുപിടിപ്പിച്ചും മാലിന്യങ്ങൾ വലിച്ചെറിയാതെയും നമ്മുടെ ജലാശയങ്ങളെ സംരക്ഷിച്ചും   മൃഗങ്ങളെയും മത്സ്യങ്ങളെയും പരിരക്ഷിച്ചും നമുക്കും സുരക്ഷാ പ്രവർത്തകരാകാം. ഇന്ന് നാം  വെട്ടി നശിപ്പിക്കുന്ന ഒരു മരം, അതിനെ വീണ്ടും പുനഃസൃഷ്ടിക്കാൻ നാം മറ്റൊരു വിത്ത് ഈ ഭൂമിയിൽ പാകണം. എന്നാൽ എത്രയോ വർഷങ്ങൾക്കു ശേഷം ആകാം ആ ഒരു വിത്ത് വെട്ടി നശിപ്പിച്ച മരം പോലെ ആയി തീരുക ? എത്ര നാൾ അതിനു വേണ്ടി നാം കാത്തിരിക്കണം. ഇന്ന് നാം കാണുന്ന ഈ വലിയ വൃക്ഷങ്ങൾ നമ്മുടെ പൂർവപിതാക്കന്മാരുടെ നന്മ നിറഞ്ഞ വലിയ ഹൃദയം പോലെ ശിരസ്സുയർത്തി നിൽക്കുന്നു. വലിയ മരങ്ങൾ അവരുടെ പിൻതലമുറക്കാരായ നമുക്കും ഈ ഭൂമിയെ സംരക്ഷിക്കാം .അതിനായി നമുക്ക് കൈകോർക്കാം.ഈ ഭൂമി നമ്മുടെ എല്ലാവരുടേതുമാണ്.

Comments